ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്ന ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ച് ഇന്ത്യ. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. അക്ഷരങ്ങളും അക്കങ്ങളും അടങ്ങിയ പത്ത് ഡിജിറ്റുകളാണ് ഡിജി പിന്നിൽ ഉണ്ടായിരിക്കുക.
പോസ്റ്റൽ കോഡിന് സമാനമായി കത്തിടപാടുകൾ നടത്താം എന്നതിന് പുറമെ ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ് പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജി പിന്നിന്‍റെ ഏറ്റവും വലിയ മേന്മ. സ്ഥലത്തിന്റെ പേരോ മറ്റോ ഒന്നും ഇല്ലെങ്കിൽ പോലും ഡിജി പിൻ നൽകിയാൽ കൃത്യമായ ലൊക്കേഷൻ മനസിലാക്കാം. ഇനി മുതൽ ഓൺലൈൻ ഓർഡറുകൾക്കും മുഴുവൻ അഡ്രസ് നൽകാതെ ഈ പിൻ മാത്രം കൊടുത്താൽ മതിയാകും.
സാങ്കേതികമായി നോക്കുമ്പോൾ, ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള നീളവും വീതിയും ഉള്ള ചതുരങ്ങൾ ആക്കി നിർവചിച്ച ശേഷം ഓരോ ചതുരത്തിനും ഓരോ പേര് കൊടുത്തിരിക്കുന്നു. ഈ പേരാണ് ഡിജിപിൻ.
ഐഐടി ഹൈദരാബാദും ഇസ്രൊയുമായി സഹകരിച്ചാണ് ഇത് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
ഒരു സ്ഥലത്തിന്റെ ജിയോ ലൊക്കേഷനെ ഒരു കോഡിങ് സമ്പ്രദായം ഉപയോഗിച്ച് പത്ത് അക്കങ്ങളും അക്ഷരങ്ങളും ചേർന്ന ആൽഫാ ന്യൂമറിക്ക് കോഡ് ആക്കി മാറ്റിയതാണ് ഓരോ ലൊക്കേഷന്റെയും ഡിജിപിൻ.
ഡിജി പിൻ സൃഷ്ടിക്കുന്നത് എങ്ങനെ?
ഇന്ത്യയുടെ ഭൗമാതിർത്തി, സമുദ്രാതിർത്തി ഉൾപ്പടെ ഒരു വലിയ സമചതുരമാക്കി വിഭാവനം ചെയ്തിരിക്കുന്നു. ഇതിൽ ഏത് സമചതുരത്തിലാണോ നമ്മുടെ ലൊക്കേഷൻ അത് നമ്മുടെ ഡിജിപിന്നിലെ ആൽഫന്യൂമറിക്ക് ആയി മാറുന്നു.
ഓരോ സമചതുരത്തിനും ലേബൽ കൊടുത്തിരിക്കുന്നതിന് ഒരു പാറ്റേൺ ഉപയോഗിച്ചിട്ടുണ്ട്.
ലെവൽ -1 വിഭജനത്തിൽ കിട്ടിയ സമചതുരങ്ങളെ വീണ്ടും 16 സമചതുരങ്ങൾ ആക്കി വിഭജിച്ച് ലെവൽ-2 സമചതുരങ്ങൾ ഉണ്ടാക്കും. ഈ പ്രക്രിയ വീണ്ടും തുടർന്നു 10 ലെവൽ സമചതുരങ്ങൾ ആക്കി മാറ്റും. ഓരോ ലെവൽ സമചതുരങ്ങൾക്കും നേരത്തെ പറഞ്ഞത് പോലെ ലേബലുകളും കൊടുക്കും.
ലെവൽ -1 വിഭജനത്തിലെ സമചതുരങ്ങൾക്ക് ഏകദേശം 1000 കിലോമിറ്റർ നീളവും വീതിയും ഉണ്ടാകും. അങ്ങിനെ സമചതുരങ്ങൾ ചെറുതായി ലെവൽ -10 ലെത്തുമ്പോൾ സമചതുരങ്ങൾ 3.8 മീറ്റർ നീളവും വീതിയും ഉള്ളവ ആയിരിക്കും. അതിനർത്ഥം ഈ പത്തക്ക ആൽഫന്യൂമറിക്ക് കോഡ് വഴി സൂചിപ്പിക്കുന്ന ഡിജിപിൻ ന് 3.8 മീറ്റർ വരെ കൃത്യതയോടെ നമ്മുടെ ലൊക്കേഷൻ നിർണ്ണയിക്കാൻ കഴിയും എന്നാണ്.
ഡിജിപിന്നിന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഗ്രിഡ് ലൈനിൽ സ്പർശിക്കുന്ന ലൊക്കേഷനുകളിൽ ഗ്രിഡ് ഏതെന്ന് തീരുമാനിക്കുന്നതിനും വ്യക്തമായ മാനദണ്ഡങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
ഡിജിപിന്നിൽ നമ്മുടെ ജിയോ ലൊക്കേഷൻ തന്നെയാണ് ഉൾച്ചേർത്തിട്ടുള്ളത്.
ഇന്ത്യ പോസ്റ്റിന്റെ വെബസൈറ്റിൽ ഇപ്പോൾ ഡിജി പിൻ കണ്ടു പിടിക്കാനുള്ള ടൂൾ ലഭ്യമാണ്.
MC5-967-LK7C ഇങ്ങനെയിരിക്കും ഒരു ഡിജിപിൻ. ലൊക്കേഷൻ അനുസരിച്ച് M മുതൽ ഇങ്ങോട്ടുള്ള അക്ഷരങ്ങൾ മാറും.
നിങ്ങളുടെ വീടിന്റെ ഡിജിപിന്‍ സ്വന്തമായി കണ്ടെത്താൻ:
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
