ADVERTISEMENT
Leaderboard Ad Space
Thu, Mar 19, 2026
Dublin: 10°C ☁️ | €1 = ₹106.81
Rose Malayalam
LATEST
• ബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ. • ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ • ഇൻഷുറൻസ്, ടാക്സ് ഇല്ലാതെ പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ ആരംഭിച്ച് ഗാർഡ • അയർലണ്ടിൽ ഇന്ന് 483 രോഗികൾ കിടക്കകൾ ലഭിക്കാതെ ട്രോളികളിൽ കഴിയുന്നതായി റിപ്പോർട്ട്‌ • ബെൽഫാസ്റ്റിൽ സീറോ മലബാർ സഭയുടെ ബൈബിൾ ഫെസ്റ്റ് ശ്രദ്ധേയമായി • പറഞ്ഞിട്ടും കേൾക്കാതെ അയർലണ്ടിലെ ഡ്രൈവർമാർ...; നാലു ദിവസത്തിനിടെ ലഹരി ഉപയോഗത്തിന് 188 പേരും, അമിത വേഗതയ്ക്ക് 4,250 പേരും ഗാർഡയുടെ പിടിയിൽ: • 'ഇറാൻ യുദ്ധം അവസാനിക്കുന്നതോടെ അയർലണ്ടിലെ ഇന്ധന വില കല്ല് താഴേയ്ക്ക് വീഴും പോലെ കുറയും': ട്രംപ് • സ്ക്രീൻ നോക്കി കണ്ണിന്റെ ആരോഗ്യം കളയല്ലേ... നേത്രസംരക്ഷണത്തിന് ഇതാ ചില കൊച്ചു ടിപ്പുകൾ • കോർക്കിൽ കുത്തേറ്റ് മരിച്ചത് ഉക്രെയിൻ പൗരൻ, ചെറുപ്പം മുതൽ താമസം അയർലണ്ടിൽ; അന്വേഷണം ആരംഭിച്ച് ഗാർഡ • നിങ്ങളുടെ കുട്ടി ഓൺലൈനിൽ എന്തെല്ലാമാണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ? അയർലണ്ടിലെ ഭൂരിപക്ഷം കുട്ടികളും 'ഓൺലൈൻ കഴുകന്മാ'രുടെ പിടിയിൽ പെടാൻ സാധ്യത എന്ന് പഠനം

അയർലണ്ടിൽ വീണ്ടും Fine Gael- Fianna Fail സഖ്യസർക്കാർ വന്നേക്കാം: ലിയോ വരദ്കർ

അയര്‍ലണ്ടിലെ ലോക്കല്‍, യൂറോപ്യന്‍ തെരഞ്ഞെടടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വീണ്ടും സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വന്നേക്കുമെന്ന സൂചനയുമായി മുന്‍ Fine Gael നേതാവും, മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ലിയോ വരദ്കര്‍. കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സഖ്യകക്ഷിയായ Fine Gael 245 സീറ്റുകള്‍ നേടിയപ്പോള്‍, മറ്റൊരു സഖ്യകക്ഷിയായ Fianna Fail 248 സീറ്റുകള്‍ നേടിയിരുന്നു. യൂറോപ്യന്‍ പാര്‍ലമെന്റിലും ഇരു പാര്‍ട്ടികളും നാല് വീതം സീറ്റുകള്‍ നേടി. പ്രധാനപ്രതിപക്ഷമായ Sinn Fein-ന് പ്രതീക്ഷിച്ചതിലും വളരെക്കുറഞ്ഞ് 102 സീറ്റുകളാണ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.

സഖ്യസര്‍ക്കാരിലെ ഏതെങ്കിലും ഒരു പാര്‍ട്ടി വളരെയധികം സീറ്റുകള്‍ നേടി വിജയിച്ചിരുന്നെങ്കില്‍ അസ്ഥിരത ഉണ്ടാകുമായിരുന്നുവെന്നും, എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തുല്യശക്തികള്‍ തമ്മില്‍ സഖ്യത്തിലായി പൊതുതെരഞ്ഞെടുപ്പിന് ശേഷം വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ബെല്‍ഫാസ്റ്റില്‍ നടന്ന ഒരു ചടങ്ങില്‍ വരദ്കര്‍ അഭിപ്രായപ്പെട്ടത്. നിലവിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ പ്രതീക്ഷിച്ചതിലും നേരത്തെ ഈ ശരത്കാലത്ത് തന്നെ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് വരദ്കറുടെ പ്രതികരണം.

അതേസമയം പൊതുതെരഞ്ഞെടുപ്പില്‍ പൂര്‍ണ്ണമായും വേറെ തരത്തിലുള്ള മത്സരമാണ് നടക്കുകയെന്ന് വരദ്കര്‍ അംഗീകരിക്കുകയും ചെയ്തു. അഞ്ച് വര്‍ഷം മുമ്പത്തെ ലോക്കല്‍, യൂറോപ്യന്‍ തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടിയ തന്റെ പാര്‍ട്ടിയായ Fine Gael, എട്ട് മാസത്തിന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഏറെ പിന്നോട്ട് പോയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.

നിലവില്‍ Fine Gael, Fianna Fail, Green Party എന്നിവര്‍ ചേര്‍ന്നുള്ള സഖ്യസര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news