ആകാശം കീഴടക്കാൻ അയർലണ്ടും; ആദ്യ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

അയര്‍ലണ്ടിന്റെ ആദ്യ ഉപഗ്രഹമായ Eirsat-1 വിജയകരമായി വിക്ഷേപിച്ചു. യുഎസിലെ കാലിഫോര്‍ണിയയിലുള്ള Vandenberg Space Force Base-ല്‍ നിന്നും വെള്ളിയാഴ്ചയാണ് Falcon 9 SpaceX റോക്കറ്റിന്റെ സഹായത്തോടെ ഉപഗ്രഹത്തിന്റെ വിക്ഷേപണം നടന്നത്. European Space Agency (ESA)-ന്റെ പദ്ധതിക്ക് കീഴില്‍ University College Dublin-ലെ ഗവേഷകരാണ് Eirsat-1 രൂപകല്‍പ്പന ചെയ്യുകയും, നിര്‍മ്മിക്കുകയും, ടെസ്റ്റ് ചെയ്യുകയും ചെയ്തത്. ഒരുകൂട്ടം പേരുടെ കഠിനാദ്ധ്വനമാണിതെന്ന് പറഞ്ഞ Eirsat-1-ന്റെയും, UCD Centre for Space Research-ന്റെയും ഡയറക്ടറായ Professor Lorraine Hanlon, ഉപഗ്രഹമുപയോഗിച്ച് പരമാവധി … Read more

ഡബ്ലിനിൽ നടന്ന കലാപത്തിൽ അക്രമികൾ നശിപ്പിച്ചത് മലയാളിയുടെ കട; ഭീതിത ദിനം വിവരിച്ച് കട ഉടമ 

ഡബ്ലിനിലെ പാര്‍നല്‍ സ്‌ക്വയര്‍ ഈസ്റ്റില്‍ ഒരാഴ്ച മുമ്പ് നടന്ന കലാപത്തിനിടെ വ്യാപക നഷ്ടം നേരിട്ട കടകളില്‍ ഒന്ന് മലയാളിയുടേത്. Lower Abbey Street-ലെ The Gala Express എന്ന കടയുടെ സഹഉടമയും, മലയാളിയുമായ റെജി യോഹന്നാന്‍, ഭയത്തോടെയാണ് ആ ദിവസത്തെ കുറിച്ച് ഓര്‍ക്കുന്നത്. പ്രദേശത്തെ സ്‌കൂളിന് സമീപം ഒരു അക്രമി, മൂന്ന് കുട്ടികളടക്കം നാല് പേരെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചതാണ് സംഭവങ്ങളുടെ തുടക്കം. അക്രമി കുടിയേറ്റക്കാരനാണെന്നത് പുറത്തുവന്നതോടെ തീവ്രവലതുപക്ഷ വാദികള്‍ നഗരത്തില്‍ കലാപവും, ആക്രമണവും അഴിച്ചുവിടുകയായിരുന്നു. കലാപത്തില്‍ 13 … Read more

അയർലണ്ടിലെ നഴ്‌സിങ് ജോലിയിൽ നിന്നും സിനിമാ നിർമ്മാതാവിലേയ്ക്ക്; തിയറ്ററുകൾ നിറഞ്ഞോടി നൈസി-റെജി ദമ്പതികളുടെ ‘ഡാൻസ് പാർട്ടി’

അയര്‍ലണ്ടിലെ പ്രവാസജീവിതത്തില്‍ നിന്നും മലയാളസിനിമയിലേയ്ക്ക് നടന്നുകയറി ദമ്പതികളായ നൈസിയും, റെജിയും. ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തി, മികച്ച അഭിപ്രായവുമായി മുന്നേറുന്ന ‘ഡാന്‍സ് പാര്‍ട്ടി’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് ഏറെക്കാലം അയര്‍ലണ്ടില്‍ പ്രവാസജീവിതം നയിച്ച ദമ്പതികളായ നൈസി റെജിയും, റെജി പ്രോത്താസിസും. വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍, ജൂഡ് ആന്തണി ജോസഫ് തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി, ഡാന്‍സിന് പ്രധാന്യം നല്‍കിക്കൊണ്ട് സോഹന്‍ സീനുലാലാണ് ‘ഡാന്‍സ് പാര്‍ട്ടി’ സംവിധാനം ചെയ്തിരിക്കുന്നത്. അയര്‍ലണ്ടില്‍ നഴ്‌സായി ജോലിചെയ്യുകയായിരുന്നു നൈസി. … Read more

കേരളാ ബാഡ്മിന്റൺ ക്ലബ്ബിന്റെ പത്താം വാർഷികാഘോഷം വർണ്ണാഭമായി

അയര്‍ലണ്ടിലെ കായികമേഖലയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന കേരളാ ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ പത്താം വാര്‍ഷികം വര്‍ണ്ണപ്പൊലിമയോടെ ആഘോഷിക്കപ്പെട്ടു. തിങ്കളാഴ്ച Poppintree Community & Sports Centre-ല്‍ വച്ച് നടന്ന ചടങ്ങില്‍ ക്ലബ്ബിന്റെ പുതിയ ജഴ്‌സിയും, വെബ്‌സൈറ്റും പ്രകാശനം ചെയ്യുകയും ചെയ്തു. ശിശു, യുവജനക്ഷേമവകുപ്പ് മന്ത്രിയായ Joe O’Brien പരിപാടി ഉദ്ഘാടനം ചെയ്തു. പുതിയ ജഴ്‌സിയുടെ പ്രകാശനകര്‍മ്മവും മന്ത്രി നിര്‍വ്വഹിച്ചു. ബാഡ്മിന്റണ്‍ അയര്‍ലണ്ട് സിഇഒ ആയ Enda Lynch, കേരളാ ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. TD-യായ Paul … Read more

കണ്ണൂരുകാർ ഡബ്ലിനിലേക്ക് ഒഴുകിയെത്തി; ഐറിഷ്‌ ജനതയെ അത്ഭുതപ്പെടുത്തി പാട്ടും ഡാൻസും ശിങ്കാരിമേളവുമായി അയർലണ്ടിലെ  കണ്ണൂർ സംഗമം വർണാഭമായി

ഡബ്ലിൻ : ഡാൻസും പാട്ടും ശിങ്കാരിമേളവുമായി ഐറിഷ് ജനതയെ അത്ഭുതപ്പെടുത്തിയ കണ്ണൂർ സംഗമം വർണാഭമായി. അയർലണ്ട് എന്ന കൊച്ചു രാജ്യത്തെ കണ്ണൂർ നിവാസികൾ ഒന്നിച്ച് കൂടിയ  ‘കണ്ണൂർ സംഗമ മഹോത്സവം അക്ഷരാർത്ഥത്തിൽ കണ്ണൂർ ഐറീഷ് ജനതക്ക് അത്ഭുതകരമായ അനുഭവമായിരുന്നു. കണ്ണൂർ സംഗമത്തിന്റെ ചീഫ് കോർഡിനേറ്റർ അഡ്വ സിബി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ‘കണ്ണൂർ സംഗമം 2023 ഐറീഷ്  മുൻ മന്ത്രിയും യൂറോപ്യൻ എംപിയുമായ ബാരി ആൻഡ്രൂസ് ഉൽഘാടനം ചെയ്തു . രാജ്യത്തെ രണ്ട് നഗര … Read more

കോട്ടയം ജില്ലയിലെ മൂഴൂർ നിവാസികളുടെ പ്രഥമ കൂട്ടായ്മ ‘മുഴൂർ സംഗമം’ വർണാഭമായി

ഡബ്ലിൻ : അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോട്ടയം ജില്ലയിലെ മൂഴൂർ നിവാസികളുടെ പ്രഥമ കൂട്ടായ്മ കഴിഞ്ഞ ശനിയാഴ്ച ഡബ്ലിനിൽ വച്ച് നടന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച കൂട്ടായ്മ സൗഹൃദത്തിന്റെയും,ഒരുമയുടെയും നേർക്കാഴ്ചയായിരുന്നു. പതിനഞ്ചോളം കുടുംബങ്ങൾ പങ്കെടുത്ത സംഗമത്തിൽ എല്ലാവരും ജന്മനാടിനെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവച്ചത് ഏറെ ഗൃഹാതുരത്വം സൃഷ്ടിച്ച നിമിഷങ്ങൾ ആയിരുന്നു. കൂടാതെ കുട്ടികൾക്കായുള്ള വിവിധ വിനോദ പരിപാടികൾ കൂട്ടായ്മയുടെ മാറ്റ് കൂട്ടി. തുടർന്നുള്ള വർഷങ്ങളിലും കൂട്ടായ്മകൾ നടത്താൻ തീരുമാനിക്കുകയും ,അടുത്ത വർഷം സ്ലൈഗോയിൽ വച്ച് … Read more

സ്ലൈഗോ മാതൃവേദി നടത്തുന്ന ഏകദിന ധ്യാനം റിജോയീസ് ഡിസംബർ 2-ന്

സ്ലൈഗോ: സ്ലൈഗോ സെൻ്റ്  തോമസ് സീറോ മലബാർ കുർബാന സെൻ്റർ മാതൃവേദി നടത്തുന്ന ഏകദിന ധ്യാനം ‘റിജോയീസ്’ 2023 ഡിസംബർ 2 ശനിയാഴ്ച നടക്കും. പ്രശസ്ത വചനപ്രഘോഷകനും   ഗാനരചയിതാവും, യൂറോപ്പ് സീറോ മലബാർ  യൂത്ത് കോഡിനേറ്ററുമായ ഫാ. ബിനോജ് മുളവരിക്കൽ, ആർ.സി.എസ്. ഐ. (R.C.S.I)  യൂണിവേഴ്സിറ്റിയിലെ ലീഡീർഷിപ് പ്രോഗ്രാം ഡയറക്ടറും ലെക്ചററുമായ ഡോ. ഷേർളി ജോർജ് എന്നിവർ ഈ ഏകദിന പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നു. 2023 ഡിസംബർ രണ്ടാം തീയതി സ്ലൈഗോ ബാലിസൊഡേർ  സെൻ്റ് ബ്രിജിത്ത് കാത്തലിക് … Read more

എമിലി ഹാൻഡിന്റെ മോചനവുമായി ബന്ധപ്പെട്ട പോസ്റ്റ്; വരദ്കറോട് ഉടക്കി ഇസ്രായേൽ

ഹമാസ് ബന്ദിയാക്കിയ ഐറിഷ്- ഇസ്രായേലി ദമ്പതികളുടെ 8 വയസുകാരിയായ മകള്‍ എമിലിയുടെ മോചനത്തില്‍ പ്രതികരിച്ച ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കറോട് ഉടക്കി ഇസ്രായേല്‍. ഇസ്രായേലുമായുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് ശനിയാഴ്ച എമിലി ഹാന്‍ഡ് അടക്കമുള്ള ഏതാനും പേരെ ഹമാസ് മോചിപ്പിച്ചത്. സംഭവത്തില്‍ സന്തോഷമറിയിച്ചുകൊണ്ട് വരദ്കര്‍ എക്‌സില്‍ ഇട്ട പോസ്റ്റാണ് ഇസ്രായേലി അധികൃതരെ ചൊടിപ്പിച്ചിരിക്കുന്നത്. ‘കാണാതായ ഒരു നിഷ്‌കളങ്കയായ കുട്ടി തിരിച്ചെത്തിയിരിക്കുന്നു, നാം ആശ്വാസത്തിന്റെ വലിയൊരു ദീര്‍ഘശാസമെടുക്കുകയാണ്’ എന്നായിരുന്നു പോസ്റ്റില്‍ വരദ്കര്‍ പറഞ്ഞിരുന്നത്. എന്നാല്‍ എമിലിയെ കാണാതായതല്ലെന്നും, അവളെ … Read more

ക്രിസ്മസ് കാലം എത്തി; അയർലണ്ടിലെ താപനില മൈനസിലേയ്ക്ക് താഴുന്നു

ക്രിസ്മസ് കാലം അടുക്കുന്ന സാഹചര്യത്തില്‍ അയര്‍ലണ്ടില്‍ താപനില മൈനസ് ഡിഗ്രിയിലേയ്ക്ക് താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. പലയിടത്തും മഞ്ഞ് ഉറയാനും, ആലിപ്പഴം വീഴാനും സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈയാഴ്ച പല ദിവസങ്ങളിലും രാത്രിയില്‍ -2 ഡിഗ്രി വരെയായി താപനില കുറഞ്ഞേക്കും. തിങ്കാളാഴ്ച പകല്‍ 6 മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയില്‍ ഇത് -2 വരെ താഴും. ചൊവ്വാഴ്ച പൊതുവെ വെയില്‍ ലഭിക്കും. 5-8 ഡിഗ്രി വരെയാകും ശരാശരി താപനില. രാത്രിയില്‍ 3 … Read more

ഡബ്ലിനിൽ ബസിലെ സീറ്റിന് തീപിടിച്ചു

ഡബ്ലിനിലെ Parnell Square East-ല്‍ നിര്‍ത്തിയിട്ടിരുന്ന ബസിലെ സീറ്റിന് തീപിടിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. വ്യാഴാഴ്ച കുട്ടികളടക്കം അഞ്ച് പേരെ ഒരു അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചതിനെത്തുടര്‍ന്ന് നഗരത്തിലുണ്ടായ കലാപത്തിന് പിന്നാലെയാണ് ബസില്‍ തീപിടിച്ചതെന്നതിനാല്‍, ഗാര്‍ഡ സംഭവം ഗൗരവമായി അന്വേഷിക്കുന്നുണ്ട്. അക്രമി കുടിയേറ്റക്കാരനാണെന്നതിനാല്‍ തീവ്രവലതുപക്ഷവാദികള്‍ വ്യഴാഴ്ച രാത്രി അഴിച്ചുവിട്ട കലാപം നിയന്ത്രണവിധേയമാക്കാനായി 400-ലധികം ഗാര്‍ഡകള്‍ നഗരത്തിലെത്തിയിരുന്നു. ഇപ്പോഴും പ്രദേശം ഗാര്‍ഡയുടെ നിരീക്ഷണത്തിലാണ്. കലാപത്തില്‍ ഒരു ബസും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയിരുന്നു. കലാപത്തില്‍ പങ്കെടുത്ത 34 പേരെയാണ് ഗാര്‍ഡ ഇതുവരെ അറസ്റ്റ് ചെയ്തത്. … Read more