ഈ വർഷത്തെ ബുക്കർ പ്രൈസ് ഐറിഷ് എഴുത്തുകാരനായ പോൾ ലിഞ്ചിന്

ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസ് ഐറിഷ് എഴുത്തുകാരനായ പോള്‍ ലിഞ്ചിന് (Paul Lynch). Prophet Song എന്ന നോവലാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ലണ്ടനിലെ Old Billingsgate-ല്‍ നടന്ന ചടങ്ങില്‍ മുന്‍ വര്‍ഷത്തെ ജേതാവായ Shehan Karunatilaka, ലിഞ്ചിന് ട്രോഫി സമ്മാനിച്ചു. 50,000 പൗണ്ട് ആണ് സമ്മാനത്തുക. 46-കാരനായ ലിഞ്ച് ഡബ്ലിനിലാണ് താമസിക്കുന്നത്. ബുക്കര്‍ പ്രൈസ് ലഭിക്കുന്ന അഞ്ചാമത്തെ ഐറിഷ് സാഹിത്യകാരനാണ് അദ്ദേഹം. Dame Iris Murdoch, John Banville, Roddy Doyle, Anne Enright എന്നിവരാണ് … Read more

സർവേ: അയർലണ്ടിൽ Sinn Fein-ന്റെ പിന്തുണ കുറഞ്ഞു; Fianna Fail-ന്റെ പിന്തുണയിൽ 1% വർദ്ധന

അയര്‍ലണ്ടിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന്റെ ജനപിന്തുണയില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. Business Post Red C poll-ന്റെ ഏറ്റവും പുതിയ സര്‍വേ പ്രകാരം രാജ്യത്തെ 29% ജനങ്ങളുടെ പിന്തുണയാണ് Mary Lou McDonald നയിക്കുന്ന പാര്‍ട്ടിക്കുള്ളത്. മുന്‍ സര്‍വേയില്‍ 31% പേരുടെ പിന്തുണ പാര്‍ട്ടിക്കുണ്ടായിരുന്നു. എന്നിരുന്നാലും നിലവില്‍ രാജ്യത്ത് ഏറ്റവുമധികം പേര്‍ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായി Sinn Fein തുടരുകയാണ്. സര്‍ക്കാര്‍ കക്ഷിയായ Fianna Fail-ന്റെ പിന്തുണ 1% വര്‍ദ്ധിച്ച് 16% ആയിട്ടുണ്ട്. മറ്റ് … Read more

മനസ് നിറച്ച് ‘മനസമ്മതം’ ഷോർട്ട് ഫിലിം യൂട്യൂബ് ട്രെൻഡിങ്ങിൽ

പ്രണയം എപ്പോഴും മനോഹരമായത്കൊണ്ട് തന്നെ പ്രണയ ചിത്രങ്ങള്‍ക്കും മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.  യൂട്യൂബിലും, സോഷ്യല്‍ മീഡിയകളിലും  ഇപ്പോൾ ചര്‍ച്ചയായിരിക്കുന്നത്  “മനസമ്മതം “ഷോർട്ട് ഫിലിം ആണ്. റിലീസ് ചെയ്ത് 24 മണിക്കൂര്‍ പൂര്‍ത്തിയാക്കും മുന്‍പ് 3 ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബില്‍ ട്രെന്‍ഡിംഗ് 1 ആയിരിക്കുകയാണ്.  ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിലും അതോടൊപ്പം സോഷ്യല്‍ മീഡിയ താരങ്ങളുമായ അച്ചു സുഗന്ധും മഞ്ജുഷ മാര്‍ട്ടിനും ആണ്  നായകനും നായികയും ആയി അഭിനയിച്ചിരിക്കുന്നത്. ഹൃസ്വചിത്ര ത്തിന്റെ സംവിധായകനായ  ബിപിന്‍ … Read more

Iressense’23 ഡിസംബർ 3-ന് ഡബ്ലിനിൽ; ഡോ. K. M. ശ്രീകുമാർ മുഖ്യ പ്രഭാഷകൻ

Essense Global അയർലൻഡ് ഘടകം സംഘടിപ്പിക്കുന്ന Iressense ’23  ഡിസംബർ 3 ഞായറാഴ്ച വൈകീട്ട് 4 മണിമുതൽ 9 മണി വരെ താല scientoloy ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ഇന്നത്തെ കാലത്ത് വിശ്വസിച്ച് ഒന്നും കഴിക്കാൻ പറ്റില്ല. മുഴുവൻ വിഷമല്ലേ വിഷം! നമ്മൾ വളരെയധികം കേട്ടിട്ടുള്ളതും പറയുന്നതുമായ ഒരു അന്ധവിശ്വാസമാണ് രാസവളങ്ങളും രാസ കീടനാശിനികളും ഭീകരമായ വിഷമാണ് എന്നത് . 1940കളിലെ ബംഗാൾ ക്ഷാമത്തിൽ പട്ടിണി കിടന്ന് മാത്രം മരിച്ചത്  40 ലക്ഷത്തിൽ അധികം ആളുകളാണ്. ജൈവവളങ്ങളും … Read more

750 യൂറോ വരെ തിരികെ ലഭിക്കുന്ന അയർലണ്ടിലെ റെന്റ് ടാക്സ് ക്രെഡിറ്റിന് നിങ്ങൾ അപേക്ഷിച്ചോ?

അയര്‍ലണ്ടില്‍ ഉയര്‍ന്ന ജീവിതച്ചെലവിന് പരിഹാരം കാണുന്നതിനായി പ്രഖ്യാപിക്കപ്പെട്ട പരിഹാരനിര്‍ദ്ദേശങ്ങളിലൊന്നായ Rent Tax Credit-ന് അപേക്ഷിക്കുന്നവര്‍ വളരെ കുറവ്. ഏകദേശം 400,000 പേരാണ് റെന്റ് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹരായി രാജ്യത്തുള്ളതെന്നും, എന്നാല്‍ വെറും 65,000 പേര്‍ മാത്രമേ ഈ വര്‍ഷം ഇതുവരെ ഇതിന് അപേക്ഷിച്ചിട്ടുള്ളൂവെന്നും Sinn Fein TD-യായ Eoin O Broin പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് വാടകനിരക്കുകള്‍ കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് 2023 ബജറ്റിലാണ് Rent Tax Credit എന്ന ക്ഷേമപദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. 500 യൂറോ … Read more

കോർക്കിൽ 700 വീടുകൾ നിർമ്മിക്കാൻ പ്ലാനിങ് ബോർഡ് അനുമതി; പണിപൂർത്തിയാകുന്ന വീടുകളുടെ വില ഇത്രയും…

തെക്കന്‍ കോര്‍ക്കിലെ Carrigtwohill-ല്‍ 714 വീടുകള്‍ നിര്‍മ്മിക്കാന്‍ പ്ലാനിങ് ബോര്‍ഡിന്റെ അനുമതി. ഇതോടെ പ്രദേശത്ത് ഇന്നുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ ഹൗസിങ് പ്രോജക്ടായി മാറിയിരിക്കുകയാണിത്. BAM Property-ക്കാണ് നിര്‍മ്മാണച്ചുമതല. Carrigtwohill-ലെ Castlelake-ലാണ് ഫാസ്റ്റ് ട്രാക്ക് പ്ലാനിങ് രീതിയില്‍ വീടുകളുടെ നിര്‍മ്മാണത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. ഫാസ്റ്റ് ട്രാക്ക് പ്ലാനിങ് രീതിയില്‍, നിര്‍മ്മാതാക്കള്‍ ആദ്യം കോര്‍ക്ക് കൗണ്ടി കൗണ്‍സിലിന്റെ അനുമതി തേടേണ്ടതില്ല. പ്രദേശത്തെ ഭവനപ്രതിസന്ധിക്ക് ആശ്വാസം പകരുന്ന പദ്ധതിയില്‍, 224 വീടുകള്‍, 282 ഡ്യുപ്ലക്‌സ് യൂണിറ്റുകള്‍, 208 അപ്പാര്‍ട്ട്‌മെന്റുകള്‍ … Read more

ഹമാസ് ബന്ദിയാക്കിയ ഐറിഷ്-ഇസ്രായേലി ദമ്പതികളുടെ മകൾ എമിലിയെ (9) മോചിപ്പിച്ചു

ഗാസയില്‍ ഹമാസ് ബന്ദിയാക്കിയ ഐറിഷ്- ഇസ്രായേലി ദമ്പതികളുടെ 9 വയസുകാരിയായ മകളെ വിട്ടയച്ചു. ഒക്ടോബര്‍ 7-ന് ഇസ്രായേലില്‍ ഹമാസ് നടത്തിയ റെയ്ഡിനിടെ എമിലി ഹാന്‍ഡ് എന്ന പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. കുട്ടി കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും, കുട്ടിയെ ഹമാസ് ബന്ദിയാക്കിയിരിക്കാമെന്ന് പിന്നീട് സംശയം ബലപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ഐറിഷുകാരനായ പിതാവ് ടോം ഹാന്‍ഡ് അടക്കമുള്ള ബന്ധുക്കള്‍, എമിലിയെ മോചിപ്പിക്കണമെന്ന് ഹമാസിനോട് അപേക്ഷിക്കുകയും, എമിലിയുടെ മോചനത്തിനായി വേണ്ടതെല്ലാം ചെയ്യുമെന്ന് ഐറിഷ് സര്‍ക്കാര്‍ പറയുകയും ചെയ്തിരുന്നു. അതേസമയം ഇസ്രായേലുമായി ഹമാസ് അംഗീകരിച്ച … Read more

അയർലണ്ടിലെ Royal College of Surgeons-ൽ നിന്നും പിഎച്ച്ഡി നേട്ടവുമായി മലയാളിയായ ഡോ. ഹരിത

Royal College of Surgeons in Ireland (RCSI) – ല്‍ നിന്നും ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ പിഎച്ച്ഡി കരസ്ഥമാക്കി മലയാളി വിദ്യാര്‍ത്ഥിനി. ലൂക്കനിലെ ഡോ. ഹരിത ജേക്കബാണ് ഈ നേട്ടത്തോടെ അയര്‍ലണ്ട് മലയാളികള്‍ക്കാകെ അഭിമാനമായത്. ലൂക്കനിലെ ജേക്കബ് ജോണ്‍, അമ്മിണി ജേക്കബ് ദമ്പതികളുടെ മകളും, അയര്‍ലണ്ട് മലയാളിയായ ഡോ. പവന്‍ തോമസ് മാത്യുവിന്റെ ഭാര്യയുമാണ് ഡോ. ഹരിത. ഡോ. ഹരിത ജേക്കബിന് ‘റോസ് മലയാള’ത്തിന്റെ ആശംസകള്‍.

അയർലണ്ടിൽ ഫസ്റ്റ് ടൈം ബയേഴ്‌സിന് ലഭിക്കുന്ന മോർട്ട്ഗേജ് 12 മാസത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ

അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് (ഫസ്റ്റ് ടൈം ബയോഴ്‌സ്) നല്‍കുന്ന മോര്‍ട്ട്‌ഗേജ് 12 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍. Banking and Payments Federation (BPFI)-ന്റെ റിപ്പോര്‍ട്ട് പ്രകാരം, ഒക്ടോബറില്‍ അനുവദിച്ച 4,273 മോര്‍ട്ട്‌ഗേജുകളില്‍ 2,687 എണ്ണവും ഫസ്റ്റ് ടൈം ബയേഴ്‌സിനാണ്. ഇതിന് പുറമെ ആകെ മോര്‍ട്ട്‌ഗേജ് അനുമതികളുടെ എണ്ണത്തിലും സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ 2.7% വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20.1% കുറവാണിത്. ആകെ തുകയുടെ കാര്യത്തിലാകട്ടെ 16.9% കുറവ് വന്നിട്ടുണ്ട്. ഒക്ടോബര്‍ … Read more

ഡബ്ലിൻ സ്‌കൂളിലെ അക്രമി കുടിയേറ്റക്കാരൻ, കുട്ടികളുടെ രക്ഷയ്‌ക്കെത്തിയത് മറ്റൊരു കുടിയേറ്റക്കാരൻ; ‘ബെനീസിയോ ഹീറോ’ എന്ന് അയർലണ്ടുകാർ

ഡബ്ലിനിലെ പാര്‍നെല്‍ സ്‌ക്വയര്‍ ഈസ്റ്റില്‍ വ്യാഴാഴ്ച നടന്ന കത്തിക്കുത്ത് സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം അക്രമിയെ തടയാനായി ആദ്യം മുന്നോട്ടുവന്ന ബ്രസീലുകാരനായ യുവാവ് കാരണമാണ് കൂടുതല്‍ പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ചാവോ ബെനീസിയോ (Caio Benicio) എന്ന 43-കാരനായ ഡെലിവറൂ ഡ്രൈവറാണ് അക്രമി കത്തിയുമായി ആളുകളെ ആക്രമിക്കുന്നത് കണ്ടയുടന്‍, ബൈക്കില്‍ നിന്നും ചാടിയിറങ്ങി അക്രമിയെ ഹെല്‍മെറ്റ് കൊണ്ടടിച്ച് താഴെയിട്ടത്. വ്യാഴാഴ്ച 1.30-ഓടെ പാര്‍നല്‍ സ്‌ക്വയര്‍ ഈസ്റ്റിലെ Gaelscoil Choláiste Mhuire സ്‌കൂളിന് മുന്നില്‍ വച്ചാണ് 50-ലേറെ പ്രായമുള്ള അക്രമി … Read more