അയർലണ്ടിൽ ആറ്, ഏഴ് പ്രായക്കാരായ കുട്ടികൾക്ക് ഇനി സൗജന്യമായി ഡോക്ടറെ കാണാം

അയര്‍ലണ്ടില്‍ ആറ്, ഏഴ് വയസുകാരായ കുട്ടികള്‍ക്ക് സൗജന്യമായി ഡോക്ടര്‍മാരെ (General Practitioner) കാണുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. തങ്ങളുടെ കുട്ടികള്‍ക്ക് ജിപി വിസിറ്റ് കാര്‍ഡിനായി രക്ഷിതാക്കള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. 2023 ബജറ്റിലാണ് ആറ്, ഏഴ് പ്രായക്കാരായ കുട്ടികളെ കൂടി ഉള്‍പ്പെടുത്തി പദ്ധതി വ്യാപിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതേസമയം കൂടുതല്‍ പേരെ പദ്ധതിയില്‍ അംഗങ്ങളാക്കുന്നത് ഡോക്ടര്‍മാര്‍ക്ക് മേല്‍ അമിതസമ്മര്‍ദ്ദമുണ്ടാക്കുമെന്ന് ആശങ്കയുയര്‍ന്നിരുന്നു. എന്നാല്‍ Irish Medical Organisation-മായി HSE ഉണ്ടാക്കിയ കരാര്‍ പ്രകാരം, കൂടുതല്‍ പേര്‍ എത്തുന്നതോടെ ജിപിമാര്‍ക്ക് അധികസഹായം … Read more

അയർലണ്ട് ചരിത്രത്തിൽ ആദ്യമായി സൗജന്യ വന്ധ്യതാ ചികിത്സ നൽകാൻ സർക്കാർ

അയര്‍ലണ്ടില്‍ IVF വഴി കൃത്രിമഗര്‍ഭധാരണം സൗജന്യമായി നടത്താന്‍ സര്‍ക്കാര്‍ പദ്ധതി. സെപ്റ്റംബര്‍ മുതല്‍ അര്‍ഹരായ ദമ്പതികള്‍ക്ക് ഒരു തവണ IVF അഥവാ In vitro fertilization ചെയ്യാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി വരുംദിവസങ്ങളില്‍ മന്ത്രിസഭയെ അറിയിക്കും. അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് വന്ധ്യതാ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ഈ വര്‍ഷം 10 മില്യണ്‍ യൂറോയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. അര്‍ഹത ആര്‍ക്കൊക്കെ? നേരത്തെ സ്വയം ചെലവില്‍ ഒരു തവണ … Read more

അയർലണ്ടിലെ ഫാർമസിസ്റ്റുകൾക്ക് മരുന്നുകളുടെ പ്രിസ്ക്രിപ്ഷൻ നൽകാൻ അധികാരം ലഭിച്ചേക്കും

അയര്‍ലണ്ടിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് മരുന്നുകളുടെ കുറിപ്പടികള്‍ (പ്രിസ്‌ക്രിപ്ഷന്‍) നല്‍കാന്‍ അനുമതി ലഭിച്ചേക്കും. നിശ്ചിത രോഗങ്ങള്‍ക്കുള്ള പ്രിസ്‌ക്രിപ്ഷനുകള്‍ നല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് അധികാരം നല്‍കുന്നത് സംബന്ധിച്ച് പരിശോധന നടത്താന്‍ പുതിയ സമിതിയെ നിയോഗിച്ചതായി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി വ്യക്തമാക്കി. ഇത് നടപ്പിലായാല്‍ ചെറിയ രോഗങ്ങള്‍ക്കായി ആശുപത്രികളിലും, ക്ലിനിക്കുകളിലും ഡോക്ടര്‍മാരെ കാണാന്‍ കാത്തുനില്‍ക്കേണ്ട അവസ്ഥ ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍. കമ്മ്യൂണിറ്റി ഫാര്‍മസികളിലെ ഫാര്‍മസിസ്റ്റുകള്‍ക്കാണ് ഈ അധികാരം നല്‍കുന്നത് പരിഗണിക്കുന്നത്. HSE പ്രതിനിധികള്‍, Pharmaceutical Society of Ireland, Irish College of General Practitioners, … Read more

അനുവദനീയമായതിലും അധികം പുകയില; ഇ-സിഗരറ്റുകൾ ഉപയോഗിക്കരുത്

നിയമപരമായി അനുവദിച്ചതിലും അധികം നിക്കോട്ടിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ അയര്‍ലണ്ടില്‍ രണ്ട് തരം ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുതെന്ന് ആരോഗ്യ മുന്നറിയിപ്പ്. Mc Kesse Blue & Razz Ice MK Bar 7000 Disposable, Mc Kesse Green Apple MK Bar 7000 Disposable എന്നീ ഇ-സിഗരറ്റുകള്‍ അഥവാ വേപ്പറുകള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. ഈ രണ്ട് ഉല്‍പ്പന്നങ്ങളുടെയും എക്‌സ്പയറി ഡേറ്റ് 2023 ഡിസംബര്‍ 3 ആണ്. പാക്കില്‍ 20 mg/ml എന്നാണ് എഴുതിയിരിക്കുന്നതെങ്കിലും, HSE പരിശോധനയില്‍ 28.9 mg/ml വരെ … Read more

നഴ്സിംഗ് ഹോമുകളിലെ ലൈംഗികാതിക്രമങ്ങൾ; അന്വേഷണത്തിന് വിദഗ്ദ്ധയെ നിയമിച്ച് HSE

അയര്‍ലണ്ടിലെ നഴ്‌സിങ് ഹോമുകളില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ പറ്റി വിശദമായ അന്വേഷണത്തിന് പുറമെ നിന്നും വിദഗദ്ധയെ നിയോഗിച്ച് HSE. വടക്കന്‍ അയര്‍ലണ്ടില്‍ 40 വര്‍ഷത്തോളം സുരക്ഷാ നിരീക്ഷകയായി പ്രവര്‍ത്തിച്ച Jackie McIlroy ആണ് ഈ ദൗത്യം ഏറ്റെടുക്കുന്നത്. 2020-ല്‍ രാജ്യത്തെ ഒരു നഴ്‌സിങ് ഹോമിലെ അന്തേവാസിയെ ലൈംഗികമായി പീഡിപ്പിച്ച ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിന് 11 വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. വേറെ ഒമ്പത് പേര്‍ കൂടി പ്രതിക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചെങ്കിലും അതില്‍ HSE നടപടികളൊന്നും ഉണ്ടായില്ല. ഈ … Read more

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നഴ്‌സുമാർ അയർലണ്ടിലെ അഭിരുചി പരീക്ഷയിൽ പരാജയപ്പെടുന്നു; പരീക്ഷയ്ക്ക് മുന്നോടിയായി ട്രെയിനിങ് നൽകണമെന്ന് ആവശ്യം

അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലിക്കായി എത്തുന്ന വിദേശികള്‍ അഭിരുചി പരീക്ഷയില്‍ (Aptitude Test) പരാജയപ്പെടുന്നത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി പരാതി. ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ ജോലി തേടി എത്തുന്ന നഴ്‌സുമാര്‍, അഭിരുചി പരീക്ഷ പാസായാല്‍ മാത്രമേ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. 2,800 യൂറോ അടച്ച് എഴുതുന്ന ഈ പരീക്ഷ പരാജയപ്പെട്ടാല്‍ പക്ഷേ പണം തിരികെ ലഭിക്കുകയില്ല. ഒപ്പം ജോലി ലഭിക്കാതെ പോകുകയും ചെയ്യും. ജോലി ലഭിക്കണമെങ്കില്‍ വീണ്ടും 2,800 യൂറോ അടച്ച് പരീക്ഷയെഴുതി … Read more

അയർലണ്ടിൽ 400 ഡോക്ടർമാരെ നിയമിക്കാൻ HSE; ഇന്ത്യക്കാർക്കും അവസരം

അയര്‍ലണ്ടില്‍ 400 ഡോക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് കാംപെയിന് തുടക്കമിട്ട് HSE. ഇന്ത്യക്കാര്‍ അടക്കം വിദേശരാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്നവര്‍ക്കും കാംപെയിനില്‍ പങ്കെടുക്കാമെന്ന് HSE വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലെന്ന് Irish Hospital Consultants Association നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ചില്‍ ഒന്ന് ഒഴിവുകളും നികത്തിയിട്ടില്ലെന്നായിരുന്നു അസോസിയേഷന്‍ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യമെമ്പാടമുള്ള വിവിധ കേന്ദ്രങ്ങളിലേയ്ക്ക് കണ്‍സള്‍ട്ടിങ് ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ HSE നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം തന്നെ റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. റിക്രൂട്ട്‌മെന്റ് നടത്തി ഒഴിവുകള്‍ … Read more

HSE-ക്ക് നേരെ വീണ്ടും സൈബർ ആക്രമണം

Health Service Executive (HSE)-ക്ക് നേരെ വീണ്ടും സൈബര്‍ ആക്രമണം. വിദേശ ക്രിമിനലുകളാണ് ആക്രമണം നടത്തിയതെന്നാണ് സംശയമെന്നും, ആക്രമണം HSE പ്രവര്‍ത്തനങ്ങളെ എത്തരത്തിലാണ് ബാധിച്ചിരിക്കുന്നതെന്ന് പരിശോധിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. രോഗികളുടെ വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നാണ് കരുതുന്നത്. HSE-യിലെ റിക്രൂട്ട്‌മെന്റുകള്‍ ഭാഗികമായി ഓട്ടോമാറ്റിക് സംവിധാനത്തിലേയ്ക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന EY എന്ന കമ്പനിയാണ് സൈബര്‍ ആക്രമണം നടന്നതായി HSE-ക്ക് വിവരം നല്‍കിയത്. ഇവര്‍ ഉപയോഗിക്കുന്ന MoveIT എന്ന സോഫ്റ്റ്‌വെയറില്‍ ആണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കുന്ന 20-ഓളം പേരുടെ … Read more

അയർലണ്ടിൽ തൊലിപ്പുറത്തെ കാൻസർ സർവസാധാരണം; സൂര്യാഘാത മുന്നറിയിപ്പുമായി HSE

അയര്‍ലണ്ടില്‍ കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ സൂര്യാഘാതം ഉണ്ടായേക്കാമെന്ന് HSE മുന്നറിയിപ്പ്. കുട്ടികളെ പ്രത്യേകമായും വെയിലില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തണമെന്നും ആരോഗ്യവിദഗദ്ധര്‍ പറയുന്നു. HSE-യുടെ SunSmart കാംപെയിന്‍ വഴിയാണ് മുന്നറിയിപ്പ്. നേരിട്ട് വെയില്‍ കൊണ്ടാല്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീരത്തിലേല്‍ക്കുമെന്നും, ഇത് തൊലിപ്പുറത്തെ കാന്‍സര്‍, സൂര്യാഘാതം എന്നിവയ്ക്ക് കാരണമാകുമെന്നും HSE ഓര്‍മ്മിപ്പിക്കുന്നു. അയര്‍ലണ്ടില്‍ തൊലിപ്പുറത്തെ കാന്‍സര്‍ വളരെ സാധാരണമായി കണ്ടുവരുന്ന അസുഖമാണ്. ഓരോ വര്‍ഷവും 13,000-ല്‍ അധികം പേര്‍ക്കാണ് പുതുതായി അസുഖം ബാധിക്കുന്നത്. മുഖം, കൈകളുടെ പുറംഭാഗം … Read more

നഴ്‌സുമാർ ഇത്രയും അനുഭവിക്കണോ? അയർലണ്ടിൽ മൂന്ന് മാസത്തിനിടെ നഴ്‌സുമാർക്ക് നേരെ നടന്നത് 848 അക്രമങ്ങൾ

2023-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ അയര്‍ലണ്ടിലെ നഴ്‌സുമാര്‍ക്കും മിഡ്‌വൈഫുമാര്‍ക്കും നേരെ നടന്നത് 848 അക്രമങ്ങളെന്ന് Irish Nurses and Midwives Organisation (INMO). ഇതില്‍ 62% സംഭവങ്ങളും ഈ മൂന്ന് മാസങ്ങള്‍ക്കിടെ തന്നെ HSE-ക്ക് റിപ്പോര്‍ട്ട് ചെയ്തതായും സംഘടന അറിയിച്ചു. ഇത്രയും അക്രമങ്ങള്‍ വേറെ ഒരു തൊഴില്‍മേഖലയിലുളളവര്‍ക്ക് നേരെയും നടക്കുന്നില്ലെന്നും, ഇത് ഒട്ടും സ്വീകാര്യമല്ലെന്നും INMO ജനറല്‍ സെക്രട്ടറി Phil Ni Sheaghdha പറഞ്ഞു. ആശുപത്രികളിലെ അനിയന്ത്രിതമായ തിരക്ക് ഇത്തം അക്രമങ്ങള്‍ക്ക് വഴിമരുന്നാകുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതേസമയം … Read more