ബ്ളാക്ക്റോക്ക് സീറോ മലബാർ പള്ളിയിൽ വിഭൂതി തിരുനാൾ; നോമ്പിലേക്കുള്ള വാതായനങ്ങൾ തുറക്കുന്ന കുരിശുവര പെരുന്നാൾ ഫെബ്രുവരി 12-ന്

ഡബ്ലിൻ : സിറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി ബ്ലാക്ക്‌റോക്ക് മാസ്സ് സെന്ററിൽ ഫെബ്രുവരി 12 ന്  തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക്   ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വച്ച് വലിയ നോമ്പ് കാലത്തിന്റെ ആരംഭം കുറിക്കുന്ന വിഭൂതി തിരുന്നാൾ ആഘോഷിക്കുന്നു.അന്നേ ദിവസം  വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ഥനകളും ഉണ്ടായിരിക്കും. “മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ ഒരിക്കൽ മടങ്ങും” എന്ന ഓർമ പുതുക്കിക്കൊണ്ടാണ് വലിയ നോമ്പ് കാലത്തിൻറെ ആരംഭം കുറിക്കുന്ന കുരിശുവര പെരുന്നാൾ കടന്നുവരുന്നത്.  ആദ്യകാലങ്ങളിൽ … Read more

ജനുവരി മാസത്തിലെ റോമൻ കത്തോലിക്കാ മലയാളം കുർബാന ജനുവരി 21-ന് ഡബ്ലിനിൽ

ജനുവരി മാസത്തിലെ റോമൻ കത്തോലിക്കാ മലയാളം കുർബാന Dublin 15-ൽ Church of Mary Mother of Hope-ൽ വച്ച് ജനുവരി 21 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് നടക്കും. ആയിരിക്കും.എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. വിലാസം: Church of Mary Mother of HopePace CrescentLittle paceCo DublinD15X628വെബ്സൈറ്റ്: https://g.co/kgs/Ai9kec

കേരള ഹൗസ് ജലോത്സവം തരംഗമാകുന്നു; 21 ടീമുകൾ അണിനിരക്കുന്ന വള്ളംകളി മെയ് 19-ന്

കേരള ഹൗസ് ജലോത്സവം തരംഗമാകുന്നു. കഴിഞ്ഞവർഷം ആരംഭിച്ച് 18 ടീമുകളിലൂടെ വിജയകരമായ കേരളഹൗസ് വള്ളംകളി ഈ വർഷം മെയ്‌ 19-ന് പ്രഖ്യാപിക്കപ്പെട്ട് ഒരാഴ്ചക്കുള്ളിൽ പരമാവധി പങ്കെടുക്കാൻ പറ്റുന്ന 21 ടീമുകളും രജിസ്റ്റർ ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ പ്രത്യേകത 21 ടീമുകളിൽ ആന്ധ്ര, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാങ്ങളെ പ്രതിനിധീകരിച്ചു ടീമുകൾ പങ്കെടുക്കുന്നു എന്നുള്ളതാണ്.അതായത് ദക്ഷിണേന്ത്യ കേരള ഹൗസിന്റെ ബാനറിൽ അയർലണ്ടിൽ ഒന്നിക്കുന്നു. വരും വർഷം ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ നിന്നുമായുള്ള ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വള്ളം കളിയാണ് … Read more

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ വർണ്ണാഭമായി

വാട്ടർഫോർഡ്: കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലും പ്രവാസി മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായി നിലനിൽക്കുന്ന WMA യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിച്ചു. പൊതുസമ്മേളനത്തിൽ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ് മേയർ ജോഡി പവർ നിർവഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത കൗൺസിലർ ജയ്സൺ മർഫി ആശംസകൾ നേർന്നു. പ്രസിഡണ്ട് അനൂപ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈദികരായ ജോമോൻ കാക്കനാട്ട്, മാത്യു. കെ. മാത്യു, ജോബിമോൻ സ്‌കറിയ എന്നിവർ … Read more

ഒറ്റ ചാർജിൽ 50 വർഷം വരെ ഉപയോഗിക്കാവുന്ന മൊബൈൽ ബാറ്ററി; സ്വപ്ന പദ്ധതിയുമായി ബീറ്റാ വോൾട്ട്

ഒറ്റ ചാര്‍ജ്ജിങ്ങില്‍ 50 വര്‍ഷം വരെ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ ബാറ്ററിയുമായി ചൈന. ന്യൂക്ലിയര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ ബാറ്ററി, ഭാവിയില്‍ ചാര്‍ജ്ജ് ചെയ്യുന്ന ബാറ്ററികള്‍ക്ക് പകരമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് കമ്പനിയായ ബാറ്റാ വോള്‍ട്ട് ആണ് ഈ ബാറ്ററിയുടെ നിര്‍മ്മാതാക്കള്‍. ബാറ്റിയുടെ പ്രവര്‍ത്തനരീതി കമ്പനി അവതിപ്പിച്ചിട്ടുണ്ട്. ബാറ്ററിക്കുള്ളിലെ മിനി റിയാക്ടറാണ് ചാര്‍ജ്ജ് നല്‍കുന്നതെന്നും, അതേസമയം ഇതില്‍ നിന്നും ആണവ വികിരണം ഉണ്ടാകില്ലെന്നും കമ്പനി പറയുന്നു. 50 വര്‍ഷം വരെയാണ് ബാറ്ററിയുടെ ആയുസ്. ബാറ്ററിക്കകത്തെ ഐസോടോപ്പായ … Read more

ഇസ്രായേൽ-പലസ്തീൻ യുദ്ധം: ചോര ചിന്തിത്തുടങ്ങിയിട്ട് 100 നാൾ

ഇസ്രായേല്‍- പലസ്തീന്‍ യുദ്ധം ആരംഭിച്ചിട്ട് 100 ദിവസം. പ്രതിരോധിക്കാന്‍ സാധിക്കാതെ പലസ്തീന്‍ ജനത കിതയ്ക്കുമ്പോഴും ഇസ്രായേല്‍ ഗാസയില്‍ ശക്തമായ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 7-ന് ഇസ്രായേലിന് നേരെ ഗാസയിലെ സായുധപോരാളികളായ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് ഇസ്രായേല്‍ സൈന്യം ഗാസയില്‍ അതിശക്തമായ യുദ്ധമാരംഭിച്ചത്. ഇതുവരെ 23,843 പലസ്തീനികളാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. 60,317 പേര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ മാത്രം 135 പേരാണ് ഗാസയില്‍ ജീവനറ്റ് വീണത്. യുദ്ധം നിര്‍ത്തില്ലെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞെങ്കിലും, വടക്കന്‍ ഗാസയില്‍ … Read more

‘അയ്യാ എന്നയ്യാ’ അയ്യപ്പഭക്തിഗാനം യൂട്യൂബിൽ റിലീസ് ചെയ്തു

മണ്ഡലകാലത്ത് മനസ്സിൽ നിന്ന് മണികണ്ഠനെക്കുറിച്ച്, ഐറിഷ് മലയാളിയും മാധ്യമപ്രവർത്തകനുമായ  കെ ആർ അനിൽകുമാർ കുറിച്ച ഏതാനും വരികൾ  ഒരു അയ്യപ്പഭക്തിഗാനത്തിന്റെ രൂപത്തിൽ യൂട്യൂബിൽ റിലീസ് ചെയ്തു. അനിൽ ഫോട്ടോസ് & മ്യൂസിക്കിന്റെ ബാനറിൽ  ‘അയ്യാ എന്നയ്യാ’ എന്ന പേരിലുള്ള ഈ ഗാനം പ്രവാസലോകത്തുള്ള ഒരു അയ്യപ്പഭക്തന്റെ വിലാപമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സംഗീതസംവിധായകനും വയലിനിസ്റ്റുമായ ബിനേഷ് ബാബുവിന്റെ സംഗീതത്തിൽ, സംഗീത ആദ്ധ്യാപകനും  പിന്നണി ഗായകനുമായ ഹരികൃഷ്ണനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജനുവരി 14 ഞായറാഴ്ച്ച  ഡബ്ലിൻ Ballymount VHCCI ക്ഷേത്രാങ്കണത്തിൽ നടക്കുന്ന … Read more

പ്രഭാസ് നായകനാകുന്ന ‘കൽക്കി’ റിലീസ് ഡേറ്റ് പുറത്ത്; ബജറ്റ് 600 കോടി

പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കല്‍ക്കി 2898 എഡി’ മെയ് 9-ന് തിയറ്ററിലെത്തും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അറിയിച്ചുകൊണ്ടുള്ള അനൗണ്‍സ്‌മെന്റ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പഠാനി തുടങ്ങിയ വന്‍താരനിരയുമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിന്‍ ആണ്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കല്‍ക്കി 2898 എഡി, ഇതുവരെയുള്ളതില്‍ ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണ്. 600 കോടി രൂപയാണ് വൈജയന്തി മൂവീസിന്റെ … Read more

ഒരു വിരമിക്കൽ കുറിപ്പ്: രാജൻ ദേവസ്യ വയലുങ്കൽ

ഞാൻ നാളെ(11/01/2024) വിരമിക്കയാണ്, ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിൽ നിന്ന്. ഔദ്യോഗിക ജീവിതത്തിന് പൂർണ്ണ വിരാമം.  കഴിഞ്ഞ 17 വർഷത്തിലധികമായി ഈ ഹോസ്പിറ്റലിലെ സെൻട്രൽ സ്റ്റെറിലൈസേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഇതിനു മുമ്പുള്ള 22 വർഷക്കാലം സിൻഡിക്കേറ്റ് ബാങ്കിന്റെ (രണ്ടു മൂന്നു വർഷം മുമ്പ് കാനറാ ബാങ്കിൽ ലയിപ്പിച്ചു) ഇന്ത്യയിലെ വിവിധ ശാഖകളിൽ ജോലി ചെയ്തതിനു ശേഷം സ്വയം വിരമിക്കൽ പ്രഖ്യാപിച്ച് അയർലണ്ടിലേക്കു പോന്നു.  ഇപ്പോഴത്തേതും ഒരു സ്വയം വിരമിക്കലാണ്. ബാങ്കിൽ അക്കങ്ങളോടു മല്ലിട്ട ഞാൻ മനുഷ്യരുടെ … Read more

‘കേരളത്തിൽ നടക്കുന്നത് ആഭ്യന്തര വകുപ്പിന്റെ തേർവാഴ്ച’; രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ ഐഒസി ശക്തമായി പ്രതിഷേധിച്ചു

വാർത്ത: റോമി കുര്യാക്കോസ് ലണ്ടൻ: കേരളാ പ്രദേശ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും, അഴിമതി ഭീകര ഭരണത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന യുവ നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെ അദ്ദേഹത്തിന്റെ ബെഡ്‌റൂമിൽ കയറി അറസ്റ്റു ചെയ്ത പോലീസ് രാജിനെതിരെ യു കെ യിൽ ഐഒസി യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഇരമ്പി. പൊതു ജനങ്ങൾക്കിടയിൽ സാമൂഹ്യ പ്രവർത്തകനായി നിറഞ്ഞു നിൽക്കുന്ന ജനകീയ നേതാവിനെ അറസ്റ്റു ചെയ്ത രീതിയും അദ്ദേഹത്തിനെ അകത്തിടുവാൻ ചാർത്തിയ കള്ള വകുപ്പുകളും ആഭ്യന്തര വകുപ്പിന്റെ നിയമ വാഴ്ചയല്ല … Read more